കഥ
വരം
രാമപുരം ചന്ദ്രബാബു
 
പ്രാർത്ഥനക്കൊടുവിൽ ദൈവം പ്രത്യക്ഷപ്പെട്ടു.
ജീവിതാന്ത്യം എങ്ങനെ ആയിരിക്കണമെന്ന് ചോദിച്ചു.
"വേദനാജനകവും ഭയാനകവും ആയിരിക്കണമെന്ന്" അയാൾ പറഞ്ഞു.
"തിരസ്കാരത്തിന്റെ കൈപ്പുനീർ കുടിച്ച് ഒരുനൂറ്റാണ്ട് ജീവിക്കട്ടെ" എന്ന് ദൈവം കല്പ്പിച്ചു.
ജീവിച്ചുതീർത്തയത്ര കൈപ്പുള്ളതായിരുന്നില്ല വരത്തിനു ശേഷമുള്ള ജീവിതം.
ദൈവത്തിന്റെ ശക്തിക്ഷയം അല്ലാതെന്തു പറയാൻ.  

Comments