കഥ രാമപുരം ചന്ദ്രബാബു കാഴ്ച അവിശ്വസനീയമായി തോന്നാവുന്ന ഒരു സംഭവമായേ ആദ്യം തോന്നിയിരുന്നുള്ളു. പക്ഷേ, പറഞ്ഞുവരുമ്പോള്‍ അങ്ങനെയല്ല. വൈകുന്നേരം കടപ്പുറം ചുവന്നുതുടങ്ങിയനേരം. വള്ളങ്ങളും ബോട്ടുകളും നിരനിരയായി ഹാര്‍ബറില്‍ നിരത്തിയിട്ടിരിക്കുന്നു. കരക്കുകയറ്റിവച്ചിരിക്കുന്ന വള്ളങ്ങള്ക്ക ടുത്ത് ചെറുകൂട്ടമായിരുന്ന് മദ്യപിക്കുന്നവരും, ചീട്ടുകളിക്കുന്ന വരും. അവരുടെ ഇടവിട്ടുള്ള പൊട്ടിച്ചിരികളും, തെറിവാക്കുകളും കൊണ്ട് ഹാര്‍ബറും പരിസരങ്ങളും ശബ്ദായമാകുന്നുണ്ട്. പീറ്റര്‍ പതിയെ ഒച്ചയനക്കങ്ങളില്ലാത്ത കോണിലേക്ക് മാറിനിന്നു. കാറ്റിന്റെ ശക്തി കൂടിയും കുറഞ്ഞും ആരോഹണ അവരോഹണക്രമത്തില്‍ വീശിക്കൊണ്ടിരിക്കുന്നു. വടക്കുദിശ യില്‍ അനന്തമായ തീരത്ത് എവിടെയെങ്കിലും അയാള്‍ ഉണ്ടാവുമെന്ന് പീറ്ററിന് ഉറപ്പുണ്ട്. എത്ര താമസിച്ചാലും എത്രതന്നെ മെനക്കെട്ടാലും അയാളെ കണ്ടെത്തിയെ മതിയാവു. "ജോണിനെ കണ്ടോ... നമ്മുടെ ജോണ്‍...?" ڈ വടക്കുനിന്നും എത്തിയ സംഘത്തോട് പീറ്റര്‍ ചോദിച്ചു.ڈ വടക്കന്‍ തീരത്ത് വലിയൊരു കുടവും തലയിലേറ്റി അയാള്‍ തെക്കുവടക്ക് ഓടുന്നതുകണ്ടു" ڈ "എപ്പോള്‍...? അയാള്‍ ഇപ്പോള്‍ ഇവിടേക്ക് വരു...
Popular posts from this blog
കഥ രാമപുരം ചന്ദ്രബാബു പിന്‍വിളികള്‍ മുന്‍വശത്തെ കതകില്‍ ആരോ ഒന്നുരണ്ടുവട്ടം തട്ടുന്നതുകേട്ടു. വാതില്‍ തുറന്നതും നിറഞ്ഞ ചിരിയുമായി ദിവാകരന് ചേട്ടന്. "വരൂ... വരൂ..." വീടിനകത്തേക്കുള്ള ക്ഷണം നിരസ്സിച്ച്, വിവാഹ ക്ഷണക്കത്ത് തിടുക്കത്തിലെടുത്തേല്പ്പിച്ച് അയാള്‍ പറഞ്ഞു: "എന്തു തിരക്കുണ്ടായലും സഖാവ് വരണം. മകളുടെ വിവാഹമാണ് പതിനെട്ടിന്. തലേന്ന് വീട്ടില്‍വച്ച് കാപ്പിസല്ക്കാരം. രണ്ടിടവും സഖാവുണ്ടാവണം. മുഴുവന്‍ സമയവും" കത്തുതരുമ്പോള് അയാളുടെ ശോഷിച്ച കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. വളരെ പ്രതീക്ഷയോടെ അയാള്‍ പോകുന്നതും നോക്കി നിന്നു. വര്‍ഷങ്ങളായി അറിയാവുന്ന ആളാണ്. പാര്‍ട്ടിക്കുവേണ്ടി ഒട്ടേറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ശാരീരികമായ അവശതയുണ്ടെങ്കിലും എവിടെ പരിപാടിയുണ്ടെങ്കിലും വന്നെത്താവുന്നിടത്തൊക്കെ അയാള്‍ എത്തിയിരിക്കും. അങ്ങനെയൊരാളാണ് ആ കടന്നുപോകുന്നത്. ആ കുടുംബം തന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു. സാന്നിദ്ധ്യം മാത്രംകൊണ്ട് ഇക്കാലത്ത് കാര്യമില്ലെന്നറിയാം. എന്തെങ്കിലും സഹായം ചെയ്യുകയും വേണം. ഈ കൊടുക്കല്‍ വാങ്ങല്‍ അലിഖിതമായ ഒരു നിയമമായി സമൂഹത്തില്‍ വേരുറച്ചുകഴിഞ്ഞു. ഡ...
കഥ രാമപുരം ചന്ദ്രബാബു കാറ്റുവിതയ്ക്കല് പ്രദേശത്തെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിക്കൊണ്ട് എണ്‍പത്തിയഞ്ചാം വയസ്സില്‍ അഭിമാനത്തോടെ നിന്ന മാത്തച്ചനെ നോക്കി കൂടിനിന്നവര്‍ അത്ഭുതപ്പെട്ടു. ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാകെ തിളങ്ങിനില്ക്കുന്നതും മാത്തച്ചന് തന്നെ. പഞ്ചായത്ത് പ്രസിഡന്റ് സിസിലി മാത്തച്ചന്റെ കൃഷി അറിവുകളെപ്പറ്റിയും, അദ്ദേഹത്തിന്റെ ആരോഗ്യത്തെപ്പറ്റിയും വാചാലമായി സംസാരിച്ചുകൊണ്ടിരുന്നു. സഹികെട്ടപ്പോള്‍ മാത്തച്ചന് ഇടപെട്ടു. "എടീ പ്രസിഡന്റു കൊച്ചേ... ഒന്നു നിര്‍ത്തടീ..." പ്രസിഡന്റിന്റെ ആവേശം ഒരു നിമിഷംകൊണ്ട് ആവിയായിപ്പോയി. പിന്നീട് ഒന്നും പറയുവാനില്ലാത്തപോലെ ഒന്നു പരുങ്ങി. "ഇനി മാത്തച്ചന് ചേട്ടന് പറയും കാര്യങ്ങള്‍... ല്ലേ" പ്രസിഡന്റ് പ്രസംഗം നിര്‍ത്തി. മാത്തച്ചന് എഴുന്നേറ്റു. "എനിക്ക് പ്രസംഗമൊന്നും അത്ര വശംപോരാ... ആകെ അറിയാവുന്നത് പുരേടത്തിലെ ഈ വെട്ടും കെളേമൊക്കെയാണ്. എന്നാലും ഇത്രയധികം പേര് എന്നെപ്പറ്റി പറയുന്നതു കേള്‍ക്കുമ്പോ ചിലത് പറഞ്ഞാകൊള്ളാമെന്നുണ്ട്. കൃഷിക്കാരന് തീറ്റിപ്പോറ്റുന്നവനാണ്... പാലാണ്... തേനാണ...






















Comments
Post a Comment