കഥ രാമപുരം ചന്ദ്രബാബു പിന്‍വിളികള്‍ മുന്‍വശത്തെ കതകില്‍ ആരോ ഒന്നുരണ്ടുവട്ടം തട്ടുന്നതുകേട്ടു. വാതില്‍ തുറന്നതും നിറഞ്ഞ ചിരിയുമായി ദിവാകരന് ചേട്ടന്. "വരൂ... വരൂ..." വീടിനകത്തേക്കുള്ള ക്ഷണം നിരസ്സിച്ച്, വിവാഹ ക്ഷണക്കത്ത് തിടുക്കത്തിലെടുത്തേല്പ്പിച്ച് അയാള്‍ പറഞ്ഞു: "എന്തു തിരക്കുണ്ടായലും സഖാവ് വരണം. മകളുടെ വിവാഹമാണ് പതിനെട്ടിന്. തലേന്ന് വീട്ടില്‍വച്ച് കാപ്പിസല്ക്കാരം. രണ്ടിടവും സഖാവുണ്ടാവണം. മുഴുവന്‍ സമയവും" കത്തുതരുമ്പോള് അയാളുടെ ശോഷിച്ച കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. വളരെ പ്രതീക്ഷയോടെ അയാള്‍ പോകുന്നതും നോക്കി നിന്നു. വര്‍ഷങ്ങളായി അറിയാവുന്ന ആളാണ്. പാര്‍ട്ടിക്കുവേണ്ടി ഒട്ടേറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ശാരീരികമായ അവശതയുണ്ടെങ്കിലും എവിടെ പരിപാടിയുണ്ടെങ്കിലും വന്നെത്താവുന്നിടത്തൊക്കെ അയാള്‍ എത്തിയിരിക്കും. അങ്ങനെയൊരാളാണ് ആ കടന്നുപോകുന്നത്. ആ കുടുംബം തന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു. സാന്നിദ്ധ്യം മാത്രംകൊണ്ട് ഇക്കാലത്ത് കാര്യമില്ലെന്നറിയാം. എന്തെങ്കിലും സഹായം ചെയ്യുകയും വേണം. ഈ കൊടുക്കല്‍ വാങ്ങല്‍ അലിഖിതമായ ഒരു നിയമമായി സമൂഹത്തില്‍ വേരുറച്ചുകഴിഞ്ഞു. ഡ
Comments
Post a Comment