Posts

Image
കഥ രാമപുരം ചന്ദ്രബാബു കാഴ്ച അവിശ്വസനീയമായി തോന്നാവുന്ന ഒരു സംഭവമായേ ആദ്യം തോന്നിയിരുന്നുള്ളു. പക്ഷേ, പറഞ്ഞുവരുമ്പോള്‍ അങ്ങനെയല്ല. വൈകുന്നേരം കടപ്പുറം ചുവന്നുതുടങ്ങിയനേരം. വള്ളങ്ങളും ബോട്ടുകളും നിരനിരയായി ഹാര്‍ബറില്‍ നിരത്തിയിട്ടിരിക്കുന്നു. കരക്കുകയറ്റിവച്ചിരിക്കുന്ന വള്ളങ്ങള്‍ക്ക ടുത്ത് ചെറുകൂട്ടമായിരുന്ന് മദ്യപിക്കുന്നവരും, ചീട്ടുകളിക്കുന്ന വരും. അവരുടെ ഇടവിട്ടുള്ള പൊട്ടിച്ചിരികളും, തെറിവാക്കുകളും കൊണ്ട് ഹാര്‍ബറും പരിസരങ്ങളും ശബ്ദായമാകുന്നുണ്ട്. പീറ്റര്‍ പതിയെ ഒച്ചയനക്കങ്ങളില്ലാത്ത കോണിലേക്ക് മാറിനിന്നു. കാറ്റിന്‍റെ ശക്തി കൂടിയും കുറഞ്ഞും ആരോഹണ അവരോഹണക്രമത്തില്‍ വീശിക്കൊണ്ടിരിക്കുന്നു. വടക്കുദിശ യില്‍ അനന്തമായ തീരത്ത് എവിടെയെങ്കിലും അയാള്‍ ഉണ്ടാവുമെന്ന് പീറ്ററിന് ഉറപ്പുണ്ട്. എത്ര താമസിച്ചാലും എത്രതന്നെ മെനക്കെട്ടാലും അയാളെ കണ്ടെത്തിയെ മതിയാവു. "ജോണിനെ കണ്ടോ... നമ്മുടെ ജോണ്‍...?" ڈ വടക്കുനിന്നും എത്തിയ സംഘത്തോട് പീറ്റര്‍ ചോദിച്ചു.ڈ വടക്കന്‍ തീരത്ത് വലിയൊരു കുടവും തലയിലേറ്റി അയാള്‍ തെക്കുവടക്ക് ഓടുന്നതുകണ്ടു" ڈ "എപ്പോള്‍...? അയാള്‍ ഇപ്പോള്‍ ഇവിടേക്ക് വരു
Image
കഥ രാമപുരം ചന്ദ്രബാബു കാറ്റുവിതയ്ക്കല്‍ പ്രദേശത്തെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിക്കൊണ്ട് എണ്‍പത്തിയഞ്ചാം വയസ്സില്‍ അഭിമാനത്തോടെ നിന്ന മാത്തച്ചനെ നോക്കി കൂടിനിന്നവര്‍ അത്ഭുതപ്പെട്ടു. ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാകെ തിളങ്ങിനില്‍ക്കുന്നതും മാത്തച്ചന്‍ തന്നെ. പഞ്ചായത്ത് പ്രസിഡന്‍റ് സിസിലി മാത്തച്ചന്‍റെ കൃഷി അറിവുകളെപ്പറ്റിയും, അദ്ദേഹത്തിന്‍റെ ആരോഗ്യത്തെപ്പറ്റിയും വാചാലമായി സംസാരിച്ചുകൊണ്ടിരുന്നു. സഹികെട്ടപ്പോള്‍ മാത്തച്ചന്‍ ഇടപെട്ടു. "എടീ പ്രസിഡന്‍റു കൊച്ചേ... ഒന്നു നിര്‍ത്തടീ..." പ്രസിഡന്‍റിന്‍റെ ആവേശം ഒരു നിമിഷംകൊണ്ട് ആവിയായിപ്പോയി. പിന്നീട് ഒന്നും പറയുവാനില്ലാത്തപോലെ ഒന്നു പരുങ്ങി. "ഇനി മാത്തച്ചന്‍ ചേട്ടന്‍ പറയും കാര്യങ്ങള്... ല്ലേ" പ്രസിഡന്‍റ് പ്രസംഗം നിര്‍ത്തി. മാത്തച്ചന്‍ എഴുന്നേറ്റു. "എനിക്ക് പ്രസംഗമൊന്നും അത്ര വശംപോരാ... ആകെ അറിയാവുന്നത് പുരേടത്തിലെ ഈ വെട്ടും കെളേമൊക്കെയാണ്. എന്നാലും ഇത്രയധികം പേര് എന്നെപ്പറ്റി പറയുന്നതു കേള്‍ക്കുമ്പോ ചിലത് പറഞ്ഞാകൊള്ളാമെന്നുണ്ട്. കൃഷിക്കാരന്‍ തീറ്റിപ്പോറ്റുന്നവനാണ്... പാലാണ്... തേനാണ
Image
കഥ രാമപുരം ചന്ദ്രബാബു നിഴല്‍പ്പാടുകള്‍ അവള്‍ കരച്ചില്‍ തുടങ്ങിയിട്ട് ഏറെ നേരമായിരിക്കുന്നു. ഇതിനിടയ്ക്ക് വിജയെക്കുറിച്ച് തെറികലര്‍ന്ന ശാപവാക്കുകള്‍ പറയുന്നുണ്ട്. നല്ലൊരു കേള്‍വിക്കാരന്‍റെ റോളില്‍ ഞാനതെല്ലാം കേട്ടുകൊണ്ട് നില്‍പ്പാണ്. മണിക്കൂറുകള്‍ കടന്നുപോയിട്ടുണ്ടാവണം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര പ്രശ്നങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായിരിക്കുന്നു. ഞാന്‍ അതൊക്കെയും കേള്‍ക്കുവാന്‍ ബാധ്യസ്ഥനാണ്. എനിക്കതൊക്കെയും കേട്ടേ മതിയാവു. കാരണം അവരുടെ പ്രണയം തുടങ്ങിയതും, പിന്നീടത് വളര്‍ന്നതും, ഒടുവില്‍ പ്രണയസാഫല്യം യാഥാര്‍ത്ഥ്യമായതും ഞാനെന്ന പേരുകാരന്‍ നിമിത്തമാണത്രെ! അപ്പോള്‍പ്പിന്നെ അവര്‍ക്കിടയില്‍ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളില്‍ ഒരു കേള്‍വിക്കാരന്‍റെ റോളിലെങ്കിലും നിന്നുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ടത്രെ! എല്ലാം കാണാനും കേള്‍ക്കാനും വിധിക്കപ്പെട്ടവനാണ് ഞാന്‍. ഒടുവില്‍ അവളുടെ കരച്ചില്‍ അല്പം കുറഞ്ഞമാത്രയില്‍ ഞാന്‍ പറഞ്ഞു. "ഇപ്പോള്‍ മകന്‍ എവിടെ? ആരുടെ കൂടെ?" അവള്‍ ക്രൂരമായി നോക്കി പുഞ്ചിരിവരുത്തിപ്പറഞ്ഞു. "എല്‍സാമ്മക്കൊപ്പം. പ്രശ്നങ്ങള്‍ തീരുംവരെ അവനവിടെ നില്‍ക്കട്ടെയെന്
Image
കഥ രാമപുരം ചന്ദ്രബാബു പിന്‍വിളികള്‍ മുന്‍വശത്തെ കതകില്‍ ആരോ ഒന്നുരണ്ടുവട്ടം തട്ടുന്നതുകേട്ടു. വാതില്‍ തുറന്നതും നിറഞ്ഞ ചിരിയുമായി ദിവാകരന്‍ ചേട്ടന്‍. "വരൂ... വരൂ..." വീടിനകത്തേക്കുള്ള ക്ഷണം നിരസ്സിച്ച്, വിവാഹ ക്ഷണക്കത്ത് തിടുക്കത്തിലെടുത്തേല്‍പ്പിച്ച് അയാള്‍ പറഞ്ഞു: "എന്തു തിരക്കുണ്ടായലും സഖാവ് വരണം. മകളുടെ വിവാഹമാണ് പതിനെട്ടിന്. തലേന്ന് വീട്ടില്‍വച്ച് കാപ്പിസല്‍ക്കാരം. രണ്ടിടവും സഖാവുണ്ടാവണം. മുഴുവന്‍ സമയവും" കത്തുതരുമ്പോള്‍ അയാളുടെ ശോഷിച്ച കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. വളരെ പ്രതീക്ഷയോടെ അയാള്‍ പോകുന്നതും നോക്കി നിന്നു. വര്‍ഷങ്ങളായി അറിയാവുന്ന ആളാണ്. പാര്‍ട്ടിക്കുവേണ്ടി ഒട്ടേറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ശാരീരികമായ അവശതയുണ്ടെങ്കിലും എവിടെ പരിപാടിയുണ്ടെങ്കിലും വന്നെത്താവുന്നിടത്തൊക്കെ അയാള്‍ എത്തിയിരിക്കും. അങ്ങനെയൊരാളാണ് ആ കടന്നുപോകുന്നത്. ആ കുടുംബം തന്‍റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു. സാന്നിദ്ധ്യം മാത്രംകൊണ്ട് ഇക്കാലത്ത് കാര്യമില്ലെന്നറിയാം. എന്തെങ്കിലും സഹായം ചെയ്യുകയും വേണം. ഈ കൊടുക്കല്‍ വാങ്ങല്‍ അലിഖിതമായ ഒരു നിയമമായി സമൂഹത്തില്‍ വേരുറച്ചുകഴിഞ്ഞു. ഡ
Image
പുസ്തകനിരൂപണം കാക്കാമൂല മണി "നെഞ്ചേറ്റുന്ന കാലംസാക്ഷി" കേരളത്തിലെ പുസ്തകപ്രസാധകരില്‍ അധികവും കഥകള്‍ അച്ചടിച്ചിറക്കുന്നതില്‍ ശ്രദ്ധയും, താല്പര്യവുമുള്ളവരാണ്. നിരന്തരം പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ യഥേഷ്ടം വിറ്റഴിയുന്നുമുണ്ട്. വായന മരിക്കുകയാണെന്ന് മുറവിളി കൂട്ടുമ്പോഴും നല്ല കഥകള്‍ വായിക്കപ്പെടുന്നു എന്നതിന്‍റെ തെളിവാണത്. ഇതാ ഒരു പുസ്തകം! കഥകളുടെ പൂക്കാലമാണ് ഇവിടെ വിരിഞ്ഞിറങ്ങുന്നത്. നൂതനാശയങ്ങളുടെ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിച്ച് ആരെയും ആനന്ദാനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിക്കാന്‍ കെല്‍പ്പുള്ള ഒരു മാന്ത്രിക വിദ്യ! അതാണ് പ്രശസ്ത സാഹിത്യകാരനായ രാമപുരം ചന്ദ്രബാബുവിന്‍റെ 'കാലംസാക്ഷി' തെരഞ്ഞെടുത്ത അന്‍പത്തിമൂന്ന് ചെറുകഥകളുടെ സമാഹാരമാണ് 'കാലംസാക്ഷി.' ഒളിമങ്ങാത്ത മാനവസംസ്കൃതിയുടെയും ജീവിത വൈചിത്ര്യങ്ങളുടേയും നേര്‍ക്കാഴ്ച! ഈ കൃതിയിലെ ആദ്യകഥയായ 'കടല്‍' ഹൃദ്യമായ ഒരനുഭവമാണ്. കണ്ടുകണ്ടു നില്‍ക്കെ കടലിന്‍റെ മുഖം ഏതെല്ലാം ഭാവത്തിലാണ് നമ്മെ വിസ്മയിപ്പിക്കുന്നത്? വിയര്‍പ്പും കണ്ണീരും കൊണ്ട് കെട്ടിപ്പൊക്കിയ ലാസറിന്‍റെ വീട് കടല്‍ കാര്‍ന്നുതിന്നുമ്പോള്‍ എന്തുചെയ
Image
കഥ ആധുനികന്‍ രാമപുരം ചന്ദ്രബാബു "എത്രദിവസമായി തുടങ്ങിയിട്ട്. അകത്തും പുറത്തും ഓരേപോലെ ശല്യം. രാത്രിയായാ മനുഷ്യനൊന്നുറങ്ങേണ്ടേ" അവള്‍ അതിരൂക്ഷമായി അവനെ നോക്കിപ്പറഞ്ഞു. നിസ്സഹായനായി അവന്‍ നിന്നു. ശരിയാണ്. എത്ര ദിവസമായി ശരിക്കൊന്നുറങ്ങീട്ട്. പട്ടിക്കീയിടെയായി രാത്രികാലങ്ങളില്‍ അവ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കും. ഓരിയിടും. അകത്താണെങ്കില്‍ അപ്പന്‍ ചുമയ്ക്കാന്‍ തുടങ്ങിയാല്‍പ്പിന്നെനിര്‍ത്തുണ്ടാവില്ല. പുലര്‍ച്ചവരെ അകവും പുറവും ഒരുപോലെ ശബ്ദമയം. ഒടുവിലെപ്പോഴോ പുലര്‍ച്ചെ ഇരുവരും തളര്‍ന്നുറങ്ങും. അയാള്‍ അപ്പനടുത്തെത്തി. "പട്ടിയെക്കൊണ്ടു കളയാം അപ്പാ..." അയാള്‍ ചുമയ്ക്കിടയില്‍ ബന്ധപ്പെട്ട് ശ്വാസം കഴിച്ച് പറഞ്ഞു: "ഓമനിച്ചു വളര്‍ത്തിയതല്ലേ... കൊണ്ടുക്കളഞ്ഞാല്‍ വേദനിക്കും" അപ്പന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാതെ അയാള്‍ ചാക്കുമായെത്തി പട്ടിയെ തുടലഴിച്ച് ചാക്കിലാക്കി. "അപ്പനൂടെ വാ... ഇതിനെ പിടിച്ചോ..." കാറിനുള്ളിലിരുന്ന് അപ്പന്‍ പറഞ്ഞു: "അല്പം ദൂരെക്കളയണം. അല്ലെങ്കില്‍ വീടുതേടി മണംപിടിച്ചെത്തും" മറുപടിയായി ആലോചനയിലിരുന്ന മകന്‍ ഒന്നിരുത്