കഥ
രാമപുരം ചന്ദ്രബാബു
കാഴ്ച

അവിശ്വസനീയമായി തോന്നാവുന്ന ഒരു സംഭവമായേ ആദ്യം തോന്നിയിരുന്നുള്ളു. പക്ഷേ, പറഞ്ഞുവരുമ്പോള്‍ അങ്ങനെയല്ല. വൈകുന്നേരം കടപ്പുറം ചുവന്നുതുടങ്ങിയനേരം. വള്ളങ്ങളും ബോട്ടുകളും നിരനിരയായി ഹാര്‍ബറില്‍ നിരത്തിയിട്ടിരിക്കുന്നു. കരക്കുകയറ്റിവച്ചിരിക്കുന്ന വള്ളങ്ങള്‍ക്ക ടുത്ത് ചെറുകൂട്ടമായിരുന്ന് മദ്യപിക്കുന്നവരും, ചീട്ടുകളിക്കുന്ന വരും. അവരുടെ ഇടവിട്ടുള്ള പൊട്ടിച്ചിരികളും, തെറിവാക്കുകളും കൊണ്ട് ഹാര്‍ബറും പരിസരങ്ങളും ശബ്ദായമാകുന്നുണ്ട്.
പീറ്റര്‍ പതിയെ ഒച്ചയനക്കങ്ങളില്ലാത്ത കോണിലേക്ക് മാറിനിന്നു. കാറ്റിന്‍റെ ശക്തി കൂടിയും കുറഞ്ഞും ആരോഹണ അവരോഹണക്രമത്തില്‍ വീശിക്കൊണ്ടിരിക്കുന്നു. വടക്കുദിശ യില്‍ അനന്തമായ തീരത്ത് എവിടെയെങ്കിലും അയാള്‍ ഉണ്ടാവുമെന്ന് പീറ്ററിന് ഉറപ്പുണ്ട്. എത്ര താമസിച്ചാലും എത്രതന്നെ മെനക്കെട്ടാലും അയാളെ കണ്ടെത്തിയെ മതിയാവു.
"ജോണിനെ കണ്ടോ... നമ്മുടെ ജോണ്‍...?" ڈ
വടക്കുനിന്നും എത്തിയ സംഘത്തോട് പീറ്റര്‍ ചോദിച്ചു.ڈ
വടക്കന്‍ തീരത്ത് വലിയൊരു കുടവും തലയിലേറ്റി അയാള്‍ തെക്കുവടക്ക് ഓടുന്നതുകണ്ടു" ڈ
"എപ്പോള്‍...? അയാള്‍ ഇപ്പോള്‍ ഇവിടേക്ക് വരുമായിരി ക്കും... ഇല്ലേ...?" ڈ
"അതറിയില്ല. ഇങ്ങോട്ടുവരണമോയെന്ന് അയാള്‍ തീരുമാനിക്കും" ڈ
സംഘത്തിന് പീറ്ററുടെ സംസാരം ഇഷ്ടപ്പെട്ടില്ലെന്നു വ്യക്തം. അവര്‍ എന്തോ തമാശപറഞ്ഞ് പൊട്ടിച്ചിരിച്ചു.
വല്ലാത്തൊരു അസ്വസ്തതയോടെ പീറ്റര്‍ ഉള്‍ക്കടലിനെ ലക്ഷ്യംവച്ച് നിന്നു.
പൊടുന്നനവെ മനസ്സിലേക്ക് കൊള്ളിയാന്‍പോലെ ഒരു മിന്നല്‍. ഉള്‍ക്കടലില്‍ നിന്നും ദ്വീപിന് സമാനമായ ഒരു പൊന്ത ഉയര്‍ന്നു വരുന്നപോലെ... ഉള്‍ക്കടലിന്‍റെ അപാരതയില്‍ ദൃഷ്ടി പതിപ്പിച്ച് പീറ്റര്‍ ഇമയനക്കാതെ നിന്നു. ശരിയാണ്. ജോണ്‍ പറഞ്ഞതുപോലെ തന്നെ. വളരെ സൂക്ഷിച്ചുനോക്കിയാല്‍ ആര്‍ക്കും അങ്ങനെയൊരു ദൃശ്യം കാണാന്‍ കഴിയും. ജോണ്‍ പറഞ്ഞതുകൊണ്ടുമാത്രം അതാരും കാര്യമാക്കിയില്ലെന്നുമാത്രം.
"ഏയ്... ഒന്നുനോക്കൂ... ദാ അവിടെ ഒരു ദ്വീപ് ഉയര്‍ന്നു വരുന്നു."ڈ
പീറ്റര്‍ അവുന്നത്ര ഒച്ചയെടുത്ത് വിളിച്ചുപറഞ്ഞു.
"ജോണിനൊപ്പം നടന്നപ്പോഴെ ഞാനുറപ്പിച്ചതാ... ഇവനും കുഴപ്പമാകുമെന്ന്" ڈ
മരക്കാര്‍ മൂപ്പന്‍ ദാലിയാസ് പീറ്ററിനെചൂണ്ടി മറ്റുള്ളവരോ ടായിപ്പറഞ്ഞു. മൂപ്പന്‍റെ വാക്കുകേട്ട് കൂടിനിന്നവര്‍ ചിരിച്ചു.
പീറ്റര്‍ തന്‍റെ വെളിപാടുകള്‍ ഉച്ചത്തില്‍ ആവര്‍ത്തിച്ചു.
വെളിവില്ലാത്തവന്‍റെ വെളിപാടുകള്‍ക്കു കാതുകൊടുക്കു വാന്‍ ആരും തയ്യാറല്ലെന്നുവ്യക്തം.
നിരാശനായി പീറ്റര്‍ വീണ്ടും ഉള്‍ക്കടലിനെ ലക്ഷ്യം വച്ചുനോക്കി. ഇല്ല. അവിടെനിന്നും ആ ദൃശ്യം അപ്രത്യക്ഷ മായിരിക്കുന്നു. വല്ലാത്തൊരുനിരാശയോടെ കടപ്പുറത്ത് ലക്ഷ്യമില്ലാതെ നടന്നു.
"ജോണ്‍... നീ എവിടെയാണ്. എനിക്കുനിന്നെ കണ്ടേ മതിയാവു..."ڈ
പീറ്റര്‍ വടക്കുദിശയിലേക്ക് നടന്നു. ഇരുള്‍ പതിയെ കടലിനേയും കരയേയും വിഴുങ്ങി. അങ്ങിങ്ങായി നിയോണ്‍ ലാംപുകളുടെ വെളിച്ചം കണ്ടുതുടങ്ങി. അന്ന് പതിവിലും വൈകിയാണ് അയാള്‍ വീട്ടിലെത്തിയത്. താന്‍കണ്ട അത്ഭുത കാഴ്ചയെക്കുറിച്ച് അയാള്‍ ഭാര്യയോടു പറഞ്ഞു.
"നാശം... ആ ജോണ്‍ നിങ്ങളേയും ഒരു മുഴുവട്ടനാക്കും തീര്‍ച്ച."ڈ
ഭാര്യ തീര്‍ച്ചയായും തന്‍റെ കാഴ്ചയെ വിശ്വസിക്കുമെന്ന് പീറ്റര്‍ കരുതിയിരുന്നു. പക്ഷേ അവള്‍ കരയിലെ അവിശ്വാസിക ളുടെ കൂടെ കൂടിയിരിക്കുന്നു. അതിലയാള്‍ക്ക് വലിയ വിഷമം തോന്നി.
നേരം ഒന്നുവെളുത്തിരുന്നെങ്കില്‍ എങ്ങനേയും ജോണി നെ കണ്ടെത്താമായിരുന്നു. ഇന്നലെ വരെ ജോണ്‍ മറ്റുള്ളവര്‍ പറയും പോലെ വെളിവില്ലാത്ത ഒരാളായിരുന്നു തനിക്കും. ഇപ്പോള്‍ അങ്ങനെയല്ല. പ്രപഞ്ചത്തിന്‍റെ ചില താളക്രമങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരപൂര്‍വ്വമായ ശക്തിവിശേഷമുള്ള ആളാണ് ജോണ്‍.!
ഭാര്യ വീട്ടുകാര്യങ്ങളെക്കുറിച്ച് വാചാലമായി സംസാരിച്ചു കൊണ്ടിരുന്നു. അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ വൈകിട്ടു കണ്ട അത്ഭുതകാഴ്ചയെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. ഭര്‍ത്താവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥയില്‍ ഉത്കണ്ഠപ്പെട്ട്, ശാപവാക്കുകള്‍ ചൊരിഞ്ഞ് അവര്‍ മറ്റൊരുസ്ഥാനത്തേക്ക് പോയിക്കിടന്നു.
രാത്രി അയാള്‍ കടലിന്‍റെ അനന്തതയില്‍ ദൃശ്യമായ ദ്വീപിലേക്ക് യാത്രപോയി. അവിടെ എത്തിപ്പെട്ടതും ജോണ്‍ അയാളെ ഓടിവന്ന് കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു.
"പീറ്റര്‍... എന്‍റെ പീറ്റര്‍... എനിക്കുനിന്നെ വിശ്വാസമാണ്. ഞാന്‍ പറഞ്ഞതുമുഴുക്കെ കള്ളമാണെന്നുപറഞ്ഞ് എന്നെ ഭ്രാന്തനാക്കാനാണ് എല്ലാവരും ശ്രമിച്ചത്. പക്ഷേ, നീ... നീ മാത്രം എന്നെ വിശ്വസിച്ചു. എന്‍റെ വഴിതേടി നീ എത്തി. എനിക്കു സന്തോഷമായി. ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ." ڈ
ജോണിന്‍റെ സന്തോഷപ്രകടനം അല്പം അതിരു കവിഞ്ഞതാണെങ്കിലും അവഗണിക്കാന്‍ പീറ്ററിന് കഴിഞ്ഞില്ല.
അത്ഭുതകരമായ ഈ ദ്വീപിനെക്കുറിച്ച് ജോണിനോട് ചോദിക്കാന്‍ തുടങ്ങുമ്പോഴാണ് ഭാര്യ അയാളെ വിളിച്ചു ണര്‍ത്തിയത്.
"അതേ... ഒന്നെണീറ്റേ... അറിഞ്ഞോ..."ڈ
ഉറക്കത്തിന്‍റെ ആലസ്യം വിട്ടുമാറാതെ അയാള്‍ ഭാര്യയെ നോക്കി.
"നമ്മടെ ജോണില്ലേ... അയാള്‍ കടപ്പുറത്ത് ചത്തുകിടക്കു ന്നെന്ന്..." ڈ
"അതെങ്ങനെ... ഞാനിപ്പോള്‍ ജോണുമായി സംസാരിച്ചു കൊണ്ടിരിക്കയായിരുന്നല്ലോ...?" ڈ
"ഇവിടെക്കെടന്നുറങ്ങിയ നിങ്ങളെങ്ങനെ ജോണുമായി സംസാരിക്കും." ڈ
ഭാര്യ രൂക്ഷമായിനോക്കി കടന്നുപോയി.
പീറ്റര്‍ കടപ്പുറം ലക്ഷ്യം വച്ച് ഓടി.
കടപ്പുറത്ത് ജോണിന്‍റെ മൃതദേഹത്തിനെ വലയം ചെയ്ത് ആള്‍ക്കൂട്ടം. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി പീറ്റര്‍ ജോണിനെ അവസാനമായികണ്ടു. അയാള്‍ ഉപയോഗിക്കാറുള്ള വലിയ മണ്‍കുടം ചിതറിക്കിടക്കുന്നു.
പീറ്റര്‍ വേദനയോടെ ഉള്‍ക്കടലിലേക്ക് കണ്‍പായിച്ചു. അവിടെ ഉയര്‍ന്നുവന്ന ദ്വീപിന്‍റെ കാവല്‍ക്കാരനായി ജോണ്‍ നില്‍ക്കുന്നു. ജോണിന്‍റെ ചുണ്ടിലൊരു നിറഞ്ഞ ചിരി...


Comments

Popular posts from this blog