കഥ
രാമപുരം ചന്ദ്രബാബു
പിഴ!എന്‍റെ വലിയപിഴ!!
കര്‍ത്താവ് ശിരസ്സുനമിച്ച് വെള്ളിക്കാലിലെ മെഴുകുതിരിയെ നോക്കി. ആ കണ്ണുകളില്‍ സ്ഫുരിക്കുന്ന ഭാവം കടമാച്ചനെ ഭയപ്പെടുത്തി. ഏറെ നേരം ആ കണ്ണുകളിലേക്ക് നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നുറപ്പായപ്പോള്‍ കടമാച്ചന്‍ അള്‍ത്താരയിലെ ചിത്രത്തൂണുകളിലേക്ക് കണ്‍ പായിച്ചു.
പുറത്തെ നിയോണ്‍ ലാംപുകളുടെ പ്രകാശധാരയില്‍ മഞ്ഞില്‍പുതഞ്ഞ പുണ്യാളത്തൊടിയും,മണിച്ചുവടും സ്വച്ഛമായൊരു നിശബ്ദതയില്‍ ലയിച്ചു നില്ക്കുന്നു. കുശ്ശിനിപ്പുരയുടെ വിടവിലൂടെ സാമാന്യം ശക്തമായ ചുമ ഇടക്കിടെ ഉയരുന്നുണ്ട്. കര്‍ത്താവ് ഏറ്റുവിളിക്കാന്‍ പാകത്തില്‍ അയാളിലെ ചുമ ഒടുങ്ങാത്തൊരാവേശമായി കൈക്കാരനെ പിടികൂടിയിട്ട് എത്ര കാലമായിരിക്കുന്നു.
ചുവടുറക്കാത്ത അഭിപ്രായ സീമയില്‍ ലക്ഷ്യബോധമില്ലാതെ മനസ്സുപായുമ്പോള്‍ എന്നും ചെയ്യാറുള്ളപോലെ പള്ളിക്കുള്ളിലെ മുക്കിലും മൂലയിലും കൈചുരുട്ടി കടമാച്ചന്‍ നടക്കും. ചിലനാളുകള്‍ ആ നടപ്പിന് വേഗമേറും. കടമാച്ചന്‍ ഒരിക്കല്‍ക്കൂടി അള്‍ത്താരച്ചുവട്ടിലെത്തി കര്‍ത്താവിനെ നോക്കി. തിരിച്ചുള്ള ആ നോട്ടം തീക്ഷ്ണതയുള്ളതാണെന്ന തിരിച്ചറിവ്. ഉള്‍ക്കിടിലത്തോടെ കടമാച്ചന്‍ പിന്‍വാങ്ങി.
"അള്‍ത്താരെ വെളിച്ചം കണ്ടപ്പം എനിക്കുതോന്നി..." ڈ
കുശ്ശിനിപ്പുരയുടെ അധിപന്‍ കൈക്കാരന്‍ ഉലകന്‍റെ ചോദ്യം അച്ഛനിഷ്ടപ്പെട്ടില്ല.
"എന്തു തോന്നി?" ڈ
"അച്ഛനുറങ്ങീട്ടില്ലെന്ന്." ڈ
"മനസ്സിലായെങ്കീപ്പിന്നെ എന്തിനു ചോദിച്ചൂ..." ڈ
"മനസ്സമാധാനം കൊറഞ്ഞാ ഉറക്കമൊണ്ടാവില്ലച്ചോ..." ڈ
"എന്നാരു പറഞ്ഞൂ..."
"കര്‍ത്താവ്." ڈ
"കര്‍ത്താവ് നിന്നോട് മാത്രമേ പറഞ്ഞൊള്ളോ..."ڈ
"അല്ലച്ഛോ...എല്ലാവരോടും പറയും." ڈ
"ന്നാ...എന്നോടിതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ല." ڈ
കൈക്കാരന്‍ ഒന്നു പരുങ്ങി. അയാളില്‍ അനവസരത്തിലുദിച്ച ഒരു വരണ്ട ചിരിയില്‍ നിന്നും രക്ഷനേടുവാന്‍ കടമാച്ചന്‍ കല്പിച്ചു.
"ഉലകന്‍ പോയുറങ്ങ്." ڈ
"എനിക്കുറക്കം വരില്ലച്ഛോ...നശ്ശിച്ച ചുമ. എത്രനാളായി മനസ്സമാധാനമായിട്ടുറങ്ങീട്ട്." ڈ
"കര്‍ത്താവിനെ പ്രാര്‍ത്ഥിച്ച് കിടന്നോ." ڈ
"അപ്പോ പ്രാര്‍ത്ഥിച്ചാ ഉറങ്ങാന്‍ കഴീങ്കീ....അച്ഛനെന്താ ഉറങ്ങാത്തെ."ڈ
ചോദ്യത്തിനുത്തരം മറുചോദ്യമായി തിരിച്ചുവന്നപ്പോള്‍ അച്ഛന്‍ മൗനം പാലിച്ചു.
"അച്ഛനെന്താ ഉറങ്ങാത്തതെന്ന് എനിക്കറിയാം. ഇന്ന് കുമ്പസാരമൊണ്ടാരുന്നല്ലേ..."
"നിനക്കെങ്ങനെ മനസ്സിലായി?" ڈ
"ഉലകന്‍ എത്രകാലമായി കാണുന്നച്ഛോ... കുമ്പസാരം ഉള്ള ദിവസം അച്ഛനുറക്കം വരില്ലെന്ന്. എന്താച്ഛോ കാര്യം." ڈ
"ഉലകന്‍...ഞാന്‍ നിന്നോടെത്ര തവണ പറഞ്ഞിരിക്കുന്നു കുമ്പസാര രഹസ്യം മറ്റൊരാളോട് പറയാന്‍ പറ്റില്ലെന്ന്." ڈ
"അച്ഛന്‍ പറയണ്ട. മറിയം നാളേം കുമ്പസരിക്കാന്‍ വരൂന്ന് എനിക്കറിയാം."ڈ
"...." ڈ
"അവള് ഇതെത്രാമത്തെ കുമ്പസാരമാണച്ഛോ...വൃത്തികെട്ട വര്‍ഗ്ഗം. അഴിഞ്ഞാടീട്ട് കുമ്പസരിച്ചാ പാപം മാറൂന്ന്വച്ച് വീണ്ടും അതു ചെയ്യുന്നത് തെറ്റല്ലേച്ചോ." ڈ
"ഉലകന്‍...തെറ്റുകള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചാല്‍പ്പിന്നെ തെറ്റുകാരായി അവരെ കണ്ടുകൂടാ..."ڈ
"അച്ഛനിത്ര ശുദ്ധഗതിക്കാരനായിപ്പോയല്ലോ കര്‍ത്താവേ."ڈ
"ഉലകന്‍...നിന്‍റെ രീതികള്‍ അതിരുകടക്കുന്നു.കര്‍ത്താവിന് നിരക്കാത്തതൊന്നും നീ പറയണ്ടാ..." ڈ
അച്ഛന്‍റെ ക്ഷോഭിച്ച മുഖത്തേക്ക് തീക്ഷ്ണമായൊന്നു നോക്കി കൈക്കാരന്‍ ഉലകന്‍ അവിടെനിന്നും ഇറങ്ങിപ്പോയി.
പിറ്റേന്ന്-
പതിവുപോലെ മറിയം എത്തി.കഴിഞ്ഞ നാലുദിവസമായി കുമ്പസാരക്കൂടിനെ,അച്ഛന്‍റെ മനസ്സിനെ അസ്വസ്തമാക്കി അവള്‍ രഹസ്യങ്ങളുടെ കെട്ടഴിക്കുകയാണ്. മനസ്സുകൊണ്ടെങ്കിലും ഒന്നു സ്വസ്ഥയാവാന്‍...
പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞ് പാപം കളഞ്ഞതിന്‍റെ സംതൃപ്തിയില്‍ മറിയം കണ്ണുതുടച്ചു. കടമാച്ചന്‍ ശിലപോലെ അല്പനേരംകൂടി കുമ്പസാരക്കൂട്ടില്‍ നിന്നു.
"കര്‍ത്താവേ ഈ ഇടവകയില്‍ പൗരുഷമുള്ള ആരുംതന്നെ നിന്‍റെ പാതയില്‍ ഇല്ലല്ലോ. അവരെല്ലാവരും നിന്നില്‍നിന്നും എറെ അകലെയാണല്ലോ.ഈ പാപികള്‍ക്ക് നീ എന്തു ശിക്ഷയാണ് വിധിക്കുക.ശിക്ഷയില്‍ നിന്നും നീ എന്നേയും ഒഴിവാക്കരുതേ...മറിയത്തെ വെറുക്കപ്പെട്ടവളാക്കി സമൂഹത്തിലേക്കെറിഞ്ഞുകൊടുത്തവരില്‍ ആദ്യപേര് എന്‍റേതാണ്.എന്‍റെ പിഴ.എന്‍റെ എന്‍റെ പിഴ.വലിയപിഴ..."ڈ
കുമ്പസാരക്കൂടിന്‍റെ കൈവരിയില്‍ പിടിച്ച് അച്ഛന്‍ വിലപിച്ചു.
മറിയം ഒന്നും സംഭവിക്കാത്തപോലെ പടികടന്നുപോയി.
ഉലകന്‍ എല്ലാറ്റിനും സാക്ഷിയായി അള്‍ത്താരക്ക് സമീപമുള്ള ധൂപക്കുറ്റിയിലേക്ക് മരുന്നിട്ട് തീ കൊളുത്തി. പുക അള്‍ത്താരയെ മറയ്ക്കും വിധം ഉയര്‍ന്നുപൊങ്ങി.

Comments

Popular posts from this blog